അഭിനയത്തിലും കൈവച്ച് ഗോപി സുന്ദര്‍; നായകനായെത്തുന്നത് ‘ടോള്‍ ഗേറ്റ്’ എന്ന ചിത്രത്തില്‍

മലയാള സിനിമയ്ക്ക് വ്യത്യസ്തമായ സംഗീതം സമ്മാനിച്ച സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ നായകനാകുന്നു. ആദ്യമായി അദ്ദേഹം പ്രധാന വേഷം അഭിനയിക്കുന്ന ചിത്രമാണ് ‘ടോള്‍ ഗേറ്റ്’. ഒരുകാലത്ത് കേരളത്തെ നാടകത്തിലൂടെ വിസ്മയിപ്പിച്ച കലാനിലയം കൃഷ്ണന്‍നായരുടെ ചെറുമകനായ ഹരികൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ രാഹുല്‍ മാധവ്, സുജിത് ശങ്കര്‍, ഹരികൃഷ്ണന്‍, ഷംനാ കാസിം തുടങ്ങിയവരും അഭിനയിക്കുന്നു.

ഇയ്യാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീന സലാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍, നവാഗതനായ രതീഷ് ശ്രേഷ്ടാനന്തും, ഹരികൃഷ്ണനും ചേര്‍ന്ന് കഥയും തിരക്കഥയും എഴുതുന്നു. ജിത്തു ദാമോദറിന്റെ ക്യാമറ ജിത്തു ദാമോദര്‍, ഗാനരചന ബികെ ഹരിനാരായണന്‍, സംഗീതം ഗോപീ സുന്ദര്‍. മധുരയിലും പരിസരപ്രദേശങ്ങളിലുമായി ഉടന്‍ ചിത്രീകരണം ആരംഭിക്കും.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സക്കീര്‍ ഹുസൈന്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ അബ്ദുള്‍ സജിത്, അബ്ദുള്‍ സലാം, നാസ്സര്‍ മട്ടാഞ്ചേരി, കോപ്രൊഡ്യൂസര്‍ സെയദ് അലി ഫഹദ്, ഷബാസ്, ശ്രീറാം, കല കോയ, മേക്കപ്പ് ജയമോഹന്‍, വസ്ത്രാലങ്കാരംഷീബ റഹ്മാന്‍, സ്റ്റില്‍സ് മഹാദേവന്‍, എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഞ്ജു ആര്‍ പിള്ള, വാര്‍ത്താപ്രചരണം എഎസ്സ് ദിനേശ്.

DONT MISS
Top