നാളെ ഹര്‍ത്താലില്ലെന്ന് എസ്ഡിപിഐ

ഫയല്‍

നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത എസ്ഡിപിഐ തീരുമാനം മാറ്റി. വാര്‍ത്താ സമ്മേളനത്തിനിടെ അറസ്റ്റിലായ പാര്‍ട്ടി നേതാക്കളെ പൊലീസ് വിട്ടയച്ചതിനാല്‍ ഹര്‍ത്താല്‍ ഉണ്ടായിരിക്കില്ല എന്നതാണ് പുതിയ തീരുമാനം. എന്നാല്‍ ഹര്‍ത്താല്‍ പരാജയപ്പെടുമെന്ന് ഉറപ്പായതിനേത്തുടര്‍ന്നാണ് എസ്ഡിപിഐ ഹര്‍ത്താല്‍ മാറ്റിയത് എന്നാണ് നിഗമനം.

അഭിമന്യുവിനെ ക്രൂരമായി കൊലചെയ്ത് മുങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഹര്‍ത്താല്‍ നടത്തിയാല്‍ പാര്‍ട്ടി കൂടുതല്‍ ഒറ്റപ്പെടുമെന്ന് മനസിലാക്കിയാണ് നീക്കം. എസ്ഡിപിഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഉടനെ ബേക്കറികളില്‍നിന്ന് പലഹാരങ്ങള്‍ നാളെ കൊള്ളയടിക്കപ്പെട്ടേക്കാം എന്നര്‍ത്ഥമാക്കുന്ന ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. കഴിഞ്ഞ എസ്ഡിപിഐ ഹര്‍ത്താലില്‍ തുറന്നിരുന്ന ബേക്കറികള്‍ പൂട്ടിക്കുന്നതിനിടയില്‍ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി പലഹാരങ്ങള്‍ ഭക്ഷിക്കുകയും എടുത്തുകൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതാണ് അത്തരത്തിലുള്ള ട്രോളുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം.

DONT MISS
Top