കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ എഞ്ചിന് തീ പിടിച്ചു


കൊല്ലം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. അനന്തപുരി എക്‌സ്പ്രസ്സിന്റെ എഞ്ചിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമികനിഗമനം.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. പ്ലാറ്റ്‌ഫോമിലേയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ അനന്തപുരി എക്‌സ്പ്രസ്സിന്റെ എഞ്ചിന്‍ ഭാഗത്ത് തീപിടിക്കുകയായിരുന്നു. ഈ സമയത്ത് ട്രെയിനിനകത്ത് യാത്രക്കാരുണ്ടായിരുന്നു. അവരെ ഉടന്‍ സുരക്ഷവിഭാഗം എത്തി മാറ്റുകയായിരുന്നു. മൂന്ന് ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീയണച്ചത്.

DONT MISS
Top