ലൈംഗികപീഡനം: രണ്ട് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി നാളെ പരിഗണിക്കും

കേസിലെ പ്രതികള്‍

ദില്ലി: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിലെ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭാ വൈദികരില്‍ രണ്ട് പേര്‍ സുപ്രിം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, മൂന്നാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി നാളെ പരിഗണിക്കും.

ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികള്‍ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പൊലീസിന്റെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാമെന്ന് ജെയ്‌സ് കെ ജോര്‍ജ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

DONT MISS
Top