വിംബിള്‍ഡണ്‍ പുരുഷ ഫൈനല്‍ ഇന്ന്: ഉദിക്കുമോ പുതിയ അവകാശി? ദ്യോകോവിചിന് എതിരാളി ആന്‍ഡേഴ്‌സണ്‍

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് ഒരു പുതിയ അവകാശി ഉയരുമോ എന്ന് ഏവരും കാത്തിരിക്കുന്നത്. അത്രയ്ക്ക് ആവേശവും ആകാംക്ഷയും ഇല്ലെങ്കിലും അങ്ങ് ലണ്ടനിലും ഇതേ ചോദ്യം ഉയരുന്നുണ്ട് ഇന്ന്. ടെന്നീസിലെ ലോകകിരീടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിംബിള്‍ഡണിന് ഇന്ന് പുതിയ അവകാശി ഉദയം ചെയ്യുമോ എന്നതാണ് ഉയരുന്ന ചോദ്യം. കലാശപ്പോരില്‍ മുന്‍ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച്ചാണ് ഒരു വശത്ത്. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ ആണ് ചരിത്രം കുറിക്കാന്‍ മറുവശത്തിറങ്ങുന്നത്.

ടൂര്‍ണമെന്റില്‍ അസാമാന്യ പ്രകടനം കാഴ്ചവച്ചാണ് ആന്‍ഡേഴ്‌സണ്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. പവര്‍ ടെന്നീസിന്റെ സൗന്ദര്യമായിരുന്നു ആന്‍ഡേഴ്‌സണ്‍ കാഴ്ചവച്ചത്. ആ കരുത്തിന് മുന്നില്‍ സാക്ഷാല്‍ ഫെഡറര്‍ പോലും വീണു. ക്വാര്‍ട്ടറിലായിരുന്നു സ്വിസ് ഇതിഹാസം ഫെഡററെ ആന്‍ഡേഴ്‌സണ്‍ മടക്കിയത്. സെമിയില്‍ ആറ് മണിക്കൂറിലേറെ നീണ്ട മാരത്തണ്‍ പോരാട്ടത്തിലായിരുന്നു അമേരിക്കയുടെ ജോണ്‍ ഇസ്‌നറെ മറികടന്നത്. അവസാന സെറ്റില്‍ 26-24 നായിരുന്നു ആന്‍ഡേഴ്‌സണിന്റെ വിജയം. സ്‌കോര്‍ 7-6(8), 6-7(5), 6-7(11), 6-4, 26-24.

മുന്‍ചാമ്പ്യന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ രണ്ടാം സെമിയില്‍ നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് മറികടന്നത്. സ്‌കോര്‍ 6-4, 3-6, 7-6(11), 3-6, 10-8.

DONT MISS
Top