ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി

മദീന: ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തില്‍ പങ്കുകൊള്ളുവാനുള്ള ആദ്യ ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിത്തുടങ്ങി. ഇന്ന് ഉച്ചക്ക് സൗദി സമയം 1.56 ന് ദില്ലിയില്‍ നിന്നാണ് പ്രഥമ ഇന്ത്യന്‍ ഹജജ് സംഘം മദീന പുണ്യഭൂമിയിലെത്തിയത്.

ദില്ലിയില്‍നിന്നുള്ള വിമാനത്തില്‍ 410 ഹാജിമാരാണ് നേരത്തെ ഷെഡ്യൂള്‍ ചെയ്ത സമയത്തുതന്നെ മദീനയിലെത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ്, ഹജജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ ഹാജിമാരെ സ്വീകരിച്ചു

വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള ഹജജ് സേവകരും ഹാജിമാരുടെ സഹായത്തിനായി വിമാനത്താവളത്തിലെത്തിയിരുന്നു.

DONT MISS
Top