വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാനാഗ്രഹിക്കുന്ന സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകരുടെ ഹജജ് അപേക്ഷ സ്വീകരിച്ചുതുടങ്ങി

ഫയല്‍ ചിത്രം

റിയാദ്: വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാനാഗ്രഹിക്കുന്ന സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകരുടെ ഹജജ് അപേക്ഷ ഇന്ന് മുതല്‍ സ്വീകരിച്ചുതുടങ്ങി. ദുല്‍ഖഅദ് മാസം ഒന്നാം തീയതിയായ ഇന്ന് രാവിലെ എട്ടുമണി മുതലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. ഹജജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. eFFZB¸¸PPP.ean.cqN.sa എന്ന വെബ്സൈറ്റ് വഴി ദുല്‍അകദ് ഏഴ് വരെ അപേക്ഷ സ്വീകരിക്കും.

സൗദിക്കകത്തുനിന്ന് മാത്രമെ ആഭ്യന്തര ഹജജ് അപേക്ഷകര്‍ക്ക് വെബ്സൈറ്റ് വഴി അപേക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് ഹജജ് മന്ത്രാലയം അറിയിച്ചു. വിദേശത്തുനിന്നും വെബ് സൈറ്റ് വഴി അപേക്ഷിക്കാന്‍ സാധിക്കില്ല. അപേക്ഷകന്റെ സാന്നിധ്യം സൗദിയില്‍ ആവശ്യമാണ്. ഓണ്‍ലൈന്‍ വഴിയുള്ള ഹജജ് രജിസ്ട്രേഷന് അപേക്ഷകന്‍ മൊബൈല്‍ ഫോണ്‍ വഴി സൗദിയില്‍നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

മൂന്ന് തരം കാറ്റഗറിയിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ അനുമതിയുള്ളത്. സേവനം, താമസ സ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് കാറ്റഗറി തരംതിരിച്ചിട്ടുള്ളത്. ജനറല്‍ കാറ്റഗറിക്ക് 6,833 മുതല്‍ 15,514 റിയാല്‍ വരെയാണ് ഫീസ്. ലോ കോസ്റ്റ് കാറ്റഗറി എന്ന രണ്ടാമത്തെ കാറ്റഗറിക്ക് 3,829 മുതല്‍ 5,456 റിയാലാണ് ഫീസ്. ഏറ്റവും കുറഞ്ഞ ചാര്‍ജജ് ഈടാക്കുന്ന മൂന്നാമത്തെ കാറ്റഗറിയിലുള്ളവര്‍ക്ക് മിനാ അതിര്‍ത്തിക്ക് പുറത്താണ് താമസ സൗകര്യം നല്‍കുക.

DONT MISS
Top