വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ

അമിത് ഷാ

ഹൈദരാബാദ്: വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ പുരോഗതി വിലയിരുത്തുമ്പോള്‍ 2019 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ അമിത് ഷാ വ്യക്തമാക്കിയതായി ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരേല ശേഖര്‍ജി പറഞ്ഞു. യോഗത്തിലെ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ഹൈദരാബാദിലെത്തിയ അമിത് ഷാ, ആര്‍എസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ പോലും രൂപീകരിക്കാത്ത തെലങ്കാനയിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തി അമിത് ഷാ അറിയിച്ചു. ആഗസ്തിന് മുന്‍പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

DONT MISS
Top