ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനം: ഒന്നാം പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രിം കോടതിയില്‍

കേസിലെ പ്രതികള്‍

ദില്ലി: ഓര്‍ത്തോഡോക്‌സ് വൈദികര്‍ യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസിലെ ഒന്നാം പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രിം കോടതിയെ സമീപിച്ചു. ഫാദര്‍ സോണി വര്‍ഗീസാണ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രിം കോടതിയില്‍ എത്തിയത്. യുവതി ബലാത്സംഗ ആരോപണം മുമ്പ് ഉന്നയിച്ചിട്ടില്ലെന്ന് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ അവകാശപ്പെട്ടിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് സോണി വര്‍ഗീസിന്റെ അഭിഭാഷകന്‍ തിങ്കളാഴ്ച സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. കേസിലുള്‍പ്പെട്ട വൈദികന്‍ ജെയ്‌സ് കെ ജോര്‍ജ് തികളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും.

കേസിലെ മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ കേസിലെ ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസും മൂന്നാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്ജുമാണ് സുപ്രിം കോടതിയെ സമീപിക്കുന്നത്. അഭിഭാഷകനായ കാര്‍ത്തിക് അശോക് മുഖാന്തരം ഫാദര്‍ സോണി വര്‍ഗീസ് ഇന്ന് രാവിലെ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന മുന്‍ കൂര്‍ ജാമ്യാപേക്ഷയിലെ പ്രധാനപ്പെട്ട വാദങ്ങള്‍ ഇവയാണ്. 1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നത്. എന്നാല്‍ 2018 വരെ യുവതി ബലാത്സംഗ ആരോപണം ഉന്നയിച്ചിട്ടില്ല. യുവതി നല്‍കിയ സത്യവാങ്മൂലത്തിലും ബലാത്സംഗ ആരോപണം ഇല്ല.

യുവതിയുടെ വാദം കണക്കിലെടുത്താല്‍ പോലും ബലാത്സംഗം എന്ന കുറ്റം നിലനില്‍ക്കില്ല എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഫാദര്‍ സോണി വര്‍ഗീസ് അവകാശപ്പെടുന്നു. കേസിലെ മൂന്നാം പ്രതിയായ വൈദികന്‍ ജെയ്‌സ് കെ ജോര്‍ജ് തികളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. കേസിലെ രണ്ട് പ്രതികളെ ഇതിനോടകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യു, നാലാം പ്രതി ജോണ്‍സണ്‍ വി മാത്യു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ഫാദര്‍ സോണി വര്‍ഗീസിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

DONT MISS
Top