റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യ അതിഥി ആയി ഡോണള്‍ഡ് ട്രംപിനെ കൊണ്ട് വരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ക്ഷണക്കത്ത് കൈമാറി

ദില്ലി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യ അതിഥി ആയി അമേരിക്കന്‍ രാഷ്ട്രപതി ഡോണള്‍ഡ് ട്രംപിനെ കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. മുഖ്യ അതിഥിയായി ട്രംപിനെ ക്ഷണിച്ച് കൊണ്ടുള്ള കത്ത് ഏപ്രിലില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയ്ക്ക് കൈമാറിയത്.

ഇന്ത്യയുടെ ക്ഷണം ലഭിച്ചു എന്ന് സ്ഥിരീകരിച്ച അമേരിക്കന്‍ സര്‍ക്കാര്‍, ക്ഷണം അനുകൂലമായി പരിഗണിച്ച് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയി ചുമതല ഏറ്റതിനു ശേഷം 2015 ല്‍ നടന്ന ആദ്യ റിപ്പബ്ലിക് ദിന പരേഡില്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ബരാക് ഒബാമ ആയിരുന്നു മുഖ്യ അഥിതി.

DONT MISS
Top