ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനം: പ്രതികളായ രണ്ട് വൈദികര്‍ സുപ്രിം കോടതിയിലേക്ക്

കേസിലെ പ്രതികള്‍

കോട്ടയം: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് വൈദികര്‍ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രിം കോടതിയിലേക്ക്. കേസിലെ ഒന്നും നാലും പ്രതികളാണ് സുപ്രിം കോടതിയെ സമീപിക്കുന്നത്. ഇവര്‍ പൊലീസില്‍ കീഴടങ്ങില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് രണ്ടാം പ്രതിയായ ജോബ് മാത്യും പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ട് പ്രതികള്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്.

അതേസമയം, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസിലെ മൂന്നാം പ്രതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നില്ല. ഇയാള്‍ ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

DONT MISS
Top