ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

നോട്ടിംഗ്ഹാം: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കും. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇരുടീമുകളും ഇന്ന് ഏറ്റുമുട്ടും. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു.

നോട്ടിംഗ്ഹാമില്‍ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിനാണ് മത്സരം ആരംഭിക്കുന്നത്. ഏകദിന റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് യഥാക്രമം ഇംഗ്ലണ്ടും ഇന്ത്യയും. അതിനാല്‍ത്തന്നെ മത്സരം പൊടിപാറുമെന്ന് ഉറപ്പാണ്.

അടുത്തിടെ ഓസ്‌ട്രേലിയ്‌ക്കെതിരെ ഏകദിനെ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ ഇംഗ്ലണ്ട് നേടിയത് ഇതേ വേദിയിലാണ്. ആറ് വിക്കറ്റിന് 481 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. പരമ്പരയില്‍ ഓസീസിനെ നിലംപരിശാക്കി വിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ഏകദിന പരമ്പര 6-0 നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

സമീപകാലത്ത് ഇന്ത്യയും ഏകദിനത്തില്‍ മികച്ച ഫോമിലാണ്. സന്തുലിതമാണ് ഇകരുടീമുകളും എന്നതാണ് പ്രധാനഘടകം. ഇരുടീമിന്റെയും ബാറ്റിംഗ്-ബൗളിംഗ് നിരകള്‍ ശക്തമാണ്. എങ്കിലും മികച്ച സ്പിന്‍ ബൗളര്‍മാരുടെ സാന്നിധ്യം ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയേക്കും.

DONT MISS
Top