ലൈംഗികപീഡനം: രണ്ടാം പ്രതിയായ വൈദികന്‍ ജോബ് മാത്യു കീഴടങ്ങി

കൊല്ലം: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില പ്രതികളായ ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികരില്‍ ഒരാള്‍ കീഴടങ്ങി. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലം ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് ജോബ് മാത്യു കീഴടങ്ങിയത്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയത്. ജോബ് മാത്യുവിനെ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മറ്റ് വൈദികരും ഇന്ന് തന്നെ കീഴടങ്ങുമെന്നാണ് സൂചന.

മലപ്പള്ളി സ്വദേശിയാണ് തന്റെ ഭാര്യയെ അഞ്ച് വൈദികര്‍ പീഡിപ്പിച്ചെന്ന് കാട്ടി സഭാ നേതൃത്വത്തിന് പരാതി നല്‍കിയത്. യുവതിയുടെ സത്യവാങ്മൂലം ഉള്‍പ്പെടെയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. വിഎസ് അച്യുതാനന്ദന്‍ ഡിജിപിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് യുവതിയില്‍ നിന്ന് മൊഴിയെടുത്തു. പിന്നീട് യുവതി കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴിയും നല്‍കിയിരുന്നു.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രതികള്‍ക്കെതിരെ ഗുരുതരമായ നിരീക്ഷണങ്ങള്‍ നടത്തിയ ശേഷമായിരുന്നു ഹര്‍ജി തള്ളിയത്. പ്രതികള്‍ യുവതിയെ വേട്ടമൃഗത്തെ പോലെയാണ് കണക്കാക്കിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

DONT MISS
Top