സംവിധാനത്തില്‍ നിന്നും നിര്‍മാണരംഗത്തേക്ക്; ഒമര്‍ ലുലു എന്റര്‍ടെയ്ന്‍മെന്റ്‌സ് പിറവിയെടുക്കുന്നു


ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംനേടിയ സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ചിത്രം ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം സൃഷ്ടിച്ച ഓളം സിനിമാ ലോകത്ത് ഇനിയും അടങ്ങിയിട്ടില്ല. സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേക്ക് കടക്കുകയാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒമര്‍ ലുലു.

ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മാണ കമ്പനി ആരംഭിക്കുന്ന വിവരം ഒമര്‍ വെളിപ്പെടുത്തിയത്. ഇതിഹാസ എന്ന ചിത്രത്തിന്റെ സംവിധായകന്‍ എസ് ബിനുവിന്റെ അടുത്ത ചിത്രം നിര്‍മിച്ചുകൊണ്ടാണ് ഒമര്‍ നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാൻ സിനിമയിലേക്ക് വരാൻ കാരണം “ഇതിഹാസ” എന്ന താരസമ്പന്നമല്ലാത്ത കൊച്ചു ചിത്രമാണ്.ഇതിഹാസയുടെ വിജയം കണ്ടപ്പോഴാണ് ലോ ബഡ്ജറ്റിൽ വലിയ താരങ്ങൾ ഇല്ലാത്ത ഒരു ചെറിയ ചിത്രം ചെയ്യാം എന്ന തോന്നൽ ഉണ്ടാവുന്നത്…അങ്ങനെയാണ് “ഹാപ്പി വെഡ്‌ഡിങ്” എന്ന എന്റെ ആദ്യ ചിത്രം സംഭവിക്കുന്നത്.എന്റെ ആദ്യ നിർമ്മാണസംരംഭം ഇതിഹാസയുടെ സംവിധായകൻ BINU Sന്റെ ചിത്രത്തിലൂടെ സംഭവിക്കാൻ പോകുന്നു എന്നത് ഏറെ സന്തോഷകരവും കാലംകാത്തു വെച്ച കൗതുകമുള്ള ഒരു നിമിത്തവും ആയി കാണുന്നു…
Omar Lulu Entertainments Loading…..
Need all your support & blessings

DONT MISS
Top