നടിയുടെ വെളിപ്പെടുത്തല്‍: സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു, റിപ്പോര്‍ട്ടര്‍ ഇംപാക്ട്

തിരുവനന്തപുരം: ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന നടിയുടെ വെളിപ്പെടുത്തലില്‍ സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. ഉപ്പും മുളകും എന്ന സീരിയലിലൂടെ ജനപ്രിയതാരമായി മാറിയ നിഷ സാരംഗാണ് ഇതേ സീരിയലിന്റെ സംവിധായകനായ ഉണ്ണികൃഷ്ണനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.

റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലായിരുന്നു നിഷ സംവിധായകനെതിരെ തുറന്നടിച്ചത്. മോശമായി പെരുമാറുന്നത് എതിര്‍ത്തതിനെ തുടര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് പുറത്താക്കിയെന്നുമാണ് നിഷ വെളിപ്പെടുത്തിയത്. സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചാനല്‍ മാനേജ്‌മെന്റ് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിഷയെ സീരിയലില്‍ നിന്ന് മാറ്റിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ചാനല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാല്‍ സംവിധായകനെ മാറ്റാതെ താന്‍ സീരിയലില്‍ അഭിനയിക്കില്ലെന്ന ഉറച്ചനിലപാടിലാണ് നിഷ. ഉണ്ണികൃഷ്ണനെ സീരിയലില്‍ നിന്ന് മാറ്റി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

DONT MISS
Top