ഫൈനലിലേക്ക് ആരുടെ കുതിപ്പ്, ഫ്രാന്‍സ്-ബെല്‍ജിയം സെമി ഇന്ന്

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്ന ആദ്യ ടീമിനെ ഇന്നറിയാം. ആദ്യ സെമിയില്‍ ഇന്ന് ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയ്ക്ക് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് മത്സരം. രണ്ടാമത്തെ സെമിയില്‍ നാളെ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും.

എല്ലാ മത്സരങ്ങളും ജയിച്ചാണ് ബെല്‍ജിയം സെമിയില്‍ എത്തിയതെങ്കില്‍ ഒന്നും തോല്‍ക്കാതെയാണ് ഫ്രാന്‍സിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് ഫ്രാന്‍സ് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെയും പ്രീക്വാര്‍ട്ടറില്‍ ജപ്പാനെയും ക്വാര്‍ട്ടറില്‍ ബ്രസീലിനെയും തകര്‍ത്താണ് ബെല്‍ജിയം അവസാന നാലില്‍ ഇടംനേടിയത്. പ്രതിരോധവും ആക്രമണവും ഒരേപോലെ ശക്തമാക്കിയുള്ള തന്ത്രമാണ് ബെല്‍ജിയത്തെ ഇവിടം വരെ എത്തിച്ചിരിക്കുന്നത്.

യുവതാരങ്ങളുടെ ഊര്‍ജ്ജത്തിലാണ് ഫ്രാന്‍സിന്റെ മുന്നേറ്റം. എംബാപ്പെ എന്ന സൂപ്പര്‍ താരത്തിലാണ് ആരാധകരുടെ കണ്ണ്. ഒപ്പം ഗ്രിസ്മാനും ജിറൗഡും പോഗ്ബയും ഉണ്ട്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെയും ക്വാര്‍ട്ടറില്‍ ഉറുഗ്വെയെയും തകര്‍ത്താണ് ഫ്രാന്‍സ് സെമിയിലെത്തിയത്.

DONT MISS
Top