ഈഗോയുടെ പേരിലാണ് മറിമായം സീരിയലില്‍ നിന്ന് പുറത്താക്കിയത്: സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ നടി രചന നാരായണന്‍ കുട്ടി


കൊച്ചി: സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ ആരോപണവുമായി നടി രചന നാരായണന്‍ കുട്ടിയും രംഗത്ത്. ആര്‍ ഉണ്ണികൃഷ്ണന്റെ ഈഗോയുടെ ഇരയാണ് താനെന്ന് രചന പറഞ്ഞു. ഈഗോയുടെ പുറത്താണ് മറിമായം എന്ന ആക്ഷേപഹാസ്യ സീരിയലില്‍ നിന്ന് തന്നെ പുറത്താക്കിയതെന്നും രചന പറഞ്ഞു.

ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാരംഗ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രചന ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

“ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് മറിമായത്തിന്റെ അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടെന്ന് അദ്ദേഹം പെട്ടെന്ന് വിളിച്ച് പറഞ്ഞു. എന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയത്. ആ സമയത്ത് അത് ഭയങ്കര വിഷമം ഉണ്ടാക്കിയിരുന്നു”. രചന പറഞ്ഞു.

“സംവിധായകന്റെ പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ നടി നിഷ സാരംഗിന് അമ്മ സംഘടനയുടെ പൂര്‍ണപിന്തുണയുണ്ടെന്ന് രചന പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ നിഷ ചേച്ചിയെ വിളിച്ചിരുന്നു. അമ്മ അംഗങ്ങള്‍ക്ക് വേണ്ടിയാണ് വിളിച്ച് സംസാരിച്ചത്. എല്ലാവരുടെയും പിന്തുണ ചേച്ചിയ്ക്കുണ്ട്”. രചന പറഞ്ഞു.

DONT MISS
Top