ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗീക പീഡന പരാതി; കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗീക പീഡന പരാതിയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് മര്‍ത്താമറിയം പള്ളി വികാരി ജോസഫ് തടത്തില്‍ എന്നിവിരില്‍ നിന്നും മൊഴിയെടുക്കും. ബിഷപ്പ് പീഡിപ്പിച്ചുവെന്ന വിവരം കന്യാസ്ത്രീ ആദ്യം പറഞ്ഞത് കുലവിലങ്ങാട് പള്ളി വികാരിയോടായിരുന്നു. പിന്നീട് പാലാ രൂപതാധ്യക്ഷനോടും ഇക്കാര്യം പറഞ്ഞു.

പിന്നീട് 2017 മെയ് 14ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ കണ്ടും പരാതി നല്‍കിയിരുന്നു. ഇക്കാര്യം അന്വേഷണ സംഘത്തിനു മുന്നിലും ആവര്‍ത്തിച്ച കന്യാസ്ത്രി പരാതിയുടെ പകര്‍പ്പും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ദിനാളടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. വ്യാഴായ്ചയാകും ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.

DONT MISS
Top