തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ നിന്നും ആറ് കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട് ; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹക്കുള്ളില്‍ അകപ്പെട്ട ആറ് കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നാല് കുട്ടികളെ ഗുഹയ്ക്ക് പുറത്തെത്തിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പുറത്തെത്തിച്ച കുട്ടികളെ ഗുഹയ്ക്ക് സമീപമുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 6 കുട്ടികളെയും കോച്ചിനെയുമാണ് ഇനി രക്ഷപ്പെടുത്താനുള്ളത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ബാക്കിയുള്ള കുട്ടികളെയും ഇന്നു തന്നെ രക്ഷപ്പെടുത്താന്‍ സാധിക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മഴ കുറഞ്ഞതോടെയായിരുന്നു കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥമാറി ഏത് നിമിഷവും മഴ പെയ്യും എന്ന അവസ്ഥയിലാണ് ഉള്ളത്. മഴ പെയ്താല്‍ അത് രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായ് ബാധിക്കും.

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 18 അന്താരാഷ്ട്ര നീന്തല്‍ വിദഗ്ദരാണ് പത്ത് മണിക്ക് ഗുഹയില്‍ പ്രവേശിച്ചത്. ഇതില്‍ 10 പേരാണ് കുട്ടികള്‍ അകപ്പെട്ട ഭാഗത്തേക്ക് പ്രവേശിച്ചത്. ബാക്കിയുവര്‍ ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കി.

ഗുഹയുടെ കവാടത്തിന് സമീപം തായ്‌ലന്‍ഡ്, അമേരിക്ക, ഓസ്‌ട്രേലിയ, ചൈന, യൂറോപ്പ് എന്നിവടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ പുറത്തെത്തിക്കുന്ന കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് സൗകര്യവും ഗുഹയ്ക്ക് സമീപം ഏര്‍പ്പെടുത്തിയിട്ടൂണ്ട്.

DONT MISS
Top