‘കാമുകന്‍ നേരില്‍ കാണാനോ സംസാരിക്കാനോ തയ്യാറാകുന്നില്ല’; നോയിഡയില്‍ യുവതി മൂന്നാം നിലയില്‍ നിന്നും ചാടി മരിച്ചു

പ്രതീകാത്മക ചിത്രം

നോയിഡ: നോയിഡയില്‍ ഇരുപത്തഞ്ചുകാരി മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കാമുകന്റെ അവഗണനയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിനിയായ ശിവാനിയാണ് ശനിയാഴ്ച വൈകുന്നേരം നോയിഡയിലെ ഗ്രെയ്റ്റ് ഇന്‍ഡ്യ പാലസ് മാളില്‍ നിന്ന് താഴേക്ക് ചാടിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാമുകന്‍ തന്നെ നേരില്‍ കാണാനോ സംസാരിക്കാനോ തയ്യാറല്ലെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കൈവശമുണ്ടായ കുറിപ്പില്‍ പറയുന്നുണ്ട്. കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് മാളില്‍ ഏറെ നേരം ശിവാനി ചെലവഴിച്ചിരുന്നുവെന്നും പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

DONT MISS
Top