നിഷ സാരംഗിന് പിന്തുണയുമായി വനിതാ കമ്മീഷന്‍; സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കും എന്ന് എംസി ജോസഫൈന്‍


കൊച്ചി: സംവിധായകന്‍ ആര്‍ ഉണ്ണിക്കൃഷ്ണനില്‍ നിന്നും ദുരനുഭവം നേരിട്ട നിഷ സാരംഗിന് പിന്തുണയുമായി വനിതാ കമ്മീഷന്‍. സംഭവത്തില്‍ സ്വമേധയാ കേസെക്കാന്‍ നിര്‍ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈന്‍ അറിയിച്ചു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന പീഡനങ്ങള്‍ ഗൗരവകരമായ വിഷയമാണെന്നും ജോസഫൈന്‍ പറഞ്ഞു.

തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പീഡനങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയ്യാറാകണം. എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകള്‍ പീഡിപ്പിക്കെപ്പെടുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അതിജീവനത്തിനു വേണ്ടി തന്റെ മൂല്യങ്ങള്‍ കാത്തുവച്ച് പോരാടിയ നടിക്ക് സംവിധായകനില്‍ നിന്നും ഉണ്ടായ പീഡനങ്ങള്‍ അപലപനീയമാണ്. ഈ വിഷയത്തില്‍ പൊലീസും ശക്തമായി ഇടപെടണം എന്നും ജോസഫൈന്‍ പറഞ്ഞു.

കാലങ്ങളായി സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് വളരെ മോശം അനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നാണ് ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നിഷ വെളിപ്പെടുത്തിയത്. തന്നോട് മോശമായി പെരുമാറാന്‍ വന്നപ്പോള്‍ വിലക്കി, പിന്നീട് അശ്ലീലങ്ങള്‍ പറയാന്‍ വന്നു അതും എതിര്‍ത്തു. ഇതോടെ തന്നോട് വിരോധം ആയെന്നും പിന്നീട് സെറ്റില്‍ മാനസികമായി തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും നിഷ വ്യക്തമാക്കിയതിരുന്നു.

DONT MISS
Top