ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതായി കന്യാസ്ത്രീ പറഞ്ഞുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. അന്വേഷണം വേഗത്തിലാക്കാന്‍ കേരളാ മുഖ്യമന്ത്രിയോടും പഞ്ചാബ് മുഖ്യമന്ത്രിയോടും ആവശ്യപ്പെടുമെന്നും വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും രേഖാ ശര്‍മ്മ പറഞ്ഞു. ആരോപണം വന്നതിനുശേഷം സമൂഹത്തില്‍ ഒറ്റപ്പെട്ടുവെന്ന് കന്യാസ്ത്രീ പറഞ്ഞതായും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top