“മോശമായി പെരുമാറിയപ്പോള്‍ എതിര്‍ത്തു, ഇത് ദേഷ്യത്തിന് കാരണമായി; തുടര്‍ന്ന് മാനസികപീഡനം തുടങ്ങി”: സംവിധായകന്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി നിഷ സാരംഗ്‌


സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് നേരിട്ട മാനസിക ശാരീരിക പീഡനങ്ങള്‍ തുറന്നുപറഞ്ഞ് സീരിയല്‍ നടി നിഷ സാരംഗ്. കഴിഞ്ഞ കുറേ കാലങ്ങളായി സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് വളരെ മോശം അനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് നിഷ പറയുന്നു. തന്നോട് മോശമായി പെരുമാറാന്‍ വന്നപ്പോള്‍ വിലക്കി, പിന്നീട് അശ്ലീലങ്ങള്‍ പറയാന്‍ വന്നു അതും എതിര്‍ത്തു. ഇതോടെ തന്നോട് വിരോധം ആയെന്നും പിന്നീട് സെറ്റില്‍ മാനസികമായി തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും നിഷ വിങ്ങിപ്പൊട്ടി പറയുന്നു.

റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധി ഹൈദര്‍ അലിയോടാണ് നിഷ തനിക്ക് തൊഴിലിടത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്.

സ്ത്രീകളോട് ചില ആണുങ്ങള്‍ കാണിക്കുന്ന വൃത്തികെട്ട സമീപനം എന്നോട് കാണിച്ചിട്ടുണ്ട്. അതിനെ ഞാന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. നമ്മള്‍ എത്രയൊക്കെ ആട്ടിയോടിച്ചാലും പിന്നെയും വരും ചിക്കാനും തോണ്ടാനും ഒക്കെ. സാര്‍ എനിക്കത് ഇഷ്ടമല്ല എന്ന് പറഞ്ഞു. പിന്നീട് മോശം വാക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇത്തരം കാര്യങ്ങള്‍ പറയേണ്ടെന്ന് പറഞ്ഞു. ഇതോടെ എന്നോട് വിരോധം തോന്നിത്തുടങ്ങി. എടീ, പോടീ എന്നൊക്കെ വിളിക്കാന്‍ തുടങ്ങി. ഞാന്‍ ചാനല്‍ എംഡിയോട് പരാതിപ്പെടുകയും അദ്ദേഹം സംവിധായകനെ വിളിച്ച് താക്കീത് നല്‍കുകയും ചെയ്തു. പിന്നീട് ഒരു നടിയെ എങ്ങനെയൊക്കെ പീഡിപ്പിക്കാമോ ആ രീതിയിലെല്ലാം പീഡിപ്പിച്ചു.

മിക്ക ദിവസങ്ങളിലും കരഞ്ഞുകൊണ്ടാണ് അഭിനയിച്ചിട്ടുള്ളത്. അത് ലൊക്കേഷനിലുള്ള എല്ലാവര്‍ക്കും അറിയാം. സീരിയലിലെ നായകന്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടും അദ്ദേഹത്തിന്റെ സ്വഭാവത്തിന് മാറ്റം ഉണ്ടായില്ല. ഇതോടെ പരാതി പറയുന്നത് നിര്‍ത്തി. മകളുടെ കല്യാണം നടത്തുന്നതിന് വേണ്ടി എല്ലാം സഹിച്ച് അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

DONT MISS
Top