പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ഇന്ന് 30 വയസ്; മരണപ്പെട്ടവരുടെ ഓര്‍മ്മയില്‍ ഒരാഴ്ച നീളുന്ന അനുസ്മരണ പരിപാടികള്‍

കൊല്ലം: പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ഇന്ന് 30 വയസ് തികയുകയാണ്. 1988 ലാണ് നൂറ്റിയഞ്ച് പേരുടെ ജീവനെടുത്ത അപകടം ഉണ്ടായത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തമായിരുന്നു പെരുമണിലേത്.

1988 ജൂലൈ8 നായിരുന്നു സംസ്ഥാനത്തെ നടുക്കിയ പെരുമണ്‍ ദുരന്തം. ബാംഗ്‌ളൂരില്‍ നിന്ന് തിരുവന്തപുരത്തേക്ക് പോയ ഐലന്റ് എക്‌സ്പ്രസ് ട്രയിന്റെ പത്ത് ബോഗികള്‍ കൊല്ലംപെരുമണ്‍പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്ക് പതിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 105 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 200 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ദുരന്തത്തിന്റെ കാരണം ഇന്നും വ്യക്തമല്ല. ചുഴലിക്കാറ്റാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റയില്‍വേയുടെവിശദീകരണം. എന്നാല്‍ ട്രാക്കില്‍ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാത്തതാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

അപകടത്തില്‍ മരിച്ച 105 പേര്‍ക്കായി പെരുമണ്‍പാലത്തിന് സമീപം സ്മൃതിമണ്ഡപം ഒരുക്കിയിട്ടുണ്ട്.30 ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരാഴ്ച്ച നീളുന്ന അനുസ്മരണ പരിപാടികളാണ്പെരുമണ്ണില്‍ നിശ്ചയിച്ചിരിക്കുന്നത്.

DONT MISS
Top