മൂവാണ്ടന്‍ മാഞ്ചോട്ടില്‍..! ‘ഒരു പഴയ ബോംബ് കഥ’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: ബിബിന്‍ ജോര്‍ജ്ജ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു പഴയ ബോംബ് കഥ’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മൂവാണ്ടന്‍ മാഞ്ചോട്ടില്‍…! എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് അരുണ്‍രാജ് സംഗീതം നല്‍കിയിരിക്കുന്നു.

ഹരീഷ് പെരുമണ്ണ, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, കൊച്ചു പ്രേമന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top