ജപ്പാനില്‍ കനത്തമഴയില്‍ 35 മരണം; അമ്പതിലധികം പേരെ കാണാതായി

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. അമ്പതിലധികം പേരെ കാണാതായിട്ടുമുണ്ട്. ശനിയാഴ്ച മാത്രം എട്ടുപേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നിരവധി നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലില്‍ പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. ഹിരോഷിമ, ഒസാക്ക, ഷിഗ, ഹ്യോഗോ, ഒകയാമ ഇഹൈം മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.

മണ്ണിടിച്ചില്‍ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ലക്ഷക്കണക്കിന് ജനങ്ങളോട് പ്രസ്തുത പ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേന, പൊലീസ്, അഗ്നിശമന സേനാ വിഭാഗങ്ങളിലായി 50000 അംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

DONT MISS
Top