ഒക്ടോബര്‍ 11 ന് ‘ഒടിയന്‍’ തിയേറ്ററുകളിലേക്ക്; പുതിയ ടീസര്‍ പുറത്തിറങ്ങി


ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഒക്ടോബര്‍ 11 ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ ടീസറും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാല്‍ പുതിയ മേക്കോവറില്‍ എത്തുന്നതിനാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

ഒടിയന് വേണ്ടി ലാല്‍ നടത്തിയ കഠിനപരിശീലനമടക്കം ഏറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഒരുവിട്ടുവീഴ്ച്ചയ്ക്കും തയാറല്ലാത്ത ലാല്‍ ഒന്നരമാസം കൊണ്ടാണ് ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ 30 വയസ് കാലഘട്ടം അവതരിപ്പിക്കുന്ന രൂപത്തിലേക്ക് എത്തിയത്.

DONT MISS
Top