സംവിധായകന്‍ എംഎ നിഷാദിന് ഫൊക്കാനയുടെ മികച്ച സംവിധായകനുള്ള അവാര്‍ഡ്

സംവിധായകന്‍ എംഎ നിഷാദിന് ഫൊക്കാനയുടെ മികച്ച സംവിധായകനുള്ള അവാര്‍ഡ്. കിണര്‍ എന്ന ചിത്രത്തിലെ സംവിധാന മികവ് പരിഗണിച്ചാണ് എംഎ നിഷാദിന് ഫൊക്കാന ബെസ്റ്റ് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് നല്‍കുന്നത്. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 5മുതല്‍ 8 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുകയാണ്. അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന ഫൊക്കാനയുടെ പതിനെട്ടാമത് കണ്‍വന്‍ഷനാണ് നടക്കുന്നത്. ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനോടനുബന്ധിച്ചു നല്‍കുന്ന പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

DONT MISS
Top