നൃത്തച്ചുവടുകളുമായി വീണ്ടും പ്രഭുദേവ: ‘ലക്ഷ്മി’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: പ്രഭുദേവ, ദിത്യ ഭാണ്ഡെ, ഐശ്വര്യ രാജേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം ‘ലക്ഷ്മി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിജയ് ആണ് ചിത്രത്തിനായി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ഡാന്‍സ് മോഹവുമായി നടക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥയാണ് ചിത്രം പങ്കുവെയ്ക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ലക്ഷ്മിയിലെ മൊറാക്ക..! എന്ന ഗാനം വൈറലായിരുന്നു. ചിത്രത്തില്‍ ഡാന്‍സ് മാസ്റ്ററായാണ് പ്രഭുദേവയെത്തുന്നത്. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.

DONT MISS
Top