മെക്‌സിക്കോയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. മെക്‌സിക്കോ തലസ്ഥാന നഗരിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ടള്‍ട്‌പെക് നഗരത്തിലെ ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്.

അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഒരുമണിക്കൂറിനുള്ളില്‍ മൂന്ന് തവണയാണ് സ്‌ഫോടനം ഉണ്ടായത്.

ആദ്യ സ്‌ഫോടനമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമനാ ഉദ്യോഗസ്ഥരും, പൊലീസുകാരുമാണ് പിന്നീടുണ്ടായ സ്‌ഫോടനത്തിന് ഇരകളായത്. 2016 ല്‍ മെക്‌സിക്കോയില്‍ ഉണ്ടായ സമാനമായ സ്‌ഫോടനത്തില്‍ നാല്‍പ്പതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

DONT MISS
Top