അടുത്ത ചിത്രത്തില്‍ നായകന്‍ ദിലീപ്; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ബി ഉണ്ണികൃഷ്ണന്‍

ദിലീപിന്റെ അടുത്ത ചിത്രം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്നുവെന്നുള്ള ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത്. വില്ലന്‍ സിനിമക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നടന്‍ ദിലിപ് നായകന്‍ ആവുന്നുവെന്നും ചിത്രം ജൂലായ് മാസത്തില്‍ ചിത്രികരണം ആരംഭിക്കുമെന്നുമായിരുന്നു വാര്‍ത്തകള്‍. വാര്‍ത്തയെ കുറിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്ട്ടറോട് പ്രതികരിച്ചു.

2013 ലാണ് നടന്‍ ദിലീപുമായി ചേര്‍ന്നുകൊണ്ട് ഒരു സിനിമയെക്കുറിച്ച് താന്‍ ആലോചിക്കുന്നതെന്നു ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഈ സിനിമക്കായി അന്ന് നിര്‍മ്മാതാവ് മുന്നോട്ട് വരികയും തനിക്കും ദിലിപിനും അഡ്വാന്‍സ് തരികയും ചെയ്തു. 2014 ല്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്ത മിസ്റ്റര്‍ ഫ്രോഡിനു ശേഷം ചിത്രീകരണം തുടങ്ങാന്‍ പദ്ധതി ഇട്ട ചിത്രം എന്നാല്‍ ദിലീപിന്റെ സിനിമ തിരക്ക് മൂലം നടന്നില്ല പിന്നിട് ഇതേ ചിത്രം മാറ്റങ്ങള്‍ വരുത്തി മോഹന്‍ലാലിനെ വച്ച് ചെയ്യാനായി തിരക്കഥ മോഹന്‍ലാലിനെ വായിച്ചു കേള്‍പ്പിച്ചു. എന്നാല്‍ ദിലിപ് ആവും ആ കഥാപാത്രത്തിനു നന്നാവുക എന്ന് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചതിനാല്‍ വിണ്ടും ദിലിപിനായി തിരക്കഥ മാറ്റി വച്ചു.

പിന്നിട് 2015-16 വര്‍ഷങ്ങളില്‍ തന്റെ തിയറ്റര്‍ സംരഭങ്ങളുമായി മുന്നോട്ടു പോയതിനാല്‍ അതിന്റെ തിരക്കുകളില്‍ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് മോഹന്‍ലാല്‍ സിനിമ വില്ലന്റെ തിരക്കഥയുമായി മുന്നോട്ടു പോയി. വില്ലന്‍ ചിത്രികരണം നടക്കുമ്പോഴാണ് ദിലിപ് നടി ആക്രമിച്ച കേസുമായി അറസ്റ്റില്‍ ആകുന്നത്, വില്ലന് ശേഷം സുരജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി സിനിമ ജൂണ്‍ മാസത്തില്‍ ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് തന്റെ പിതാവിന്റെയും മാതാവിന്റെയും മരണം സംവിച്ചത്. ഈ സമയത്തും ദിലിപ് ചിത്രത്തിനായി നിര്‍മാതാവ് ഒരു കോര്‍പറേറ്റുമായി സഹകരിച്ചു സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ പുനരാരംഭിച്ചു എന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഒരു സിനിമ ഒരു ദിവസം കൊണ്ട് പൊട്ടിമുളക്കുന്നതല്ലെന്നും ചിത്രികരണത്തിനായി വര്‍ഷങ്ങള്‍ എടുക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. ഇതാണ് അടുത്ത ചിത്രം എന്നുള്ളത് തിരുമാനം ഇതുവരെ ആയിട്ടില്ലയെന്നും ജൂലൈ മാസത്തിലോ, അഗസ്റ്റ് മാസത്തിലോ തന്റെ ഒരു ചിത്രവം ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നില്ലയെന്നും ഇപ്പോള്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. 2013ല്‍ പല ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ദിലിപ് ചിത്രത്തിന്റെ വാര്‍ത്തകള്‍ കൊടുത്താണെന്നും, ഗൂഗിളില്‍ തിരഞ്ഞാല്‍ ഇതിന്റെ സത്യാവസ്ഥ മനസിലാകുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

DONT MISS
Top