ഇന്തോനേഷ്യന്‍ ഓപ്പണ്‍: പിവി സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍

ജക്കാര്‍ത്ത: ഒളിമ്പിക് വെള്ളിമെഡല്‍ ജേത്രി പിവി സിന്ധു, മലയാളി താരം എച്ച്എസ് പ്രണോയ് എന്നിവര്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ക്വാര്‍ട്ടറിലെത്തി. അതേസമയം, നിലവിലെ ചാമ്പ്യനും ഇന്ത്യന്‍ പ്രതീക്ഷയുമായിരുന്ന കെ ശ്രീകാന്ത് ആദ്യ റൗണ്ടില്‍ പുറത്തായി.

ഇരുപത്തിമൂന്നാം പിറന്നാള്‍ ദിനത്തിലാണ് സിന്ധു ഉജ്ജ്വല വിജയവുമായി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ അയ ഓഹോരിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തകര്‍ത്തത്. സ്‌കോര്‍ 21-17, 21-14. മത്സരം 36 മിനിട്ടില്‍ അവസാനിച്ചു.

എച്ച്എസ് പ്രണോയ് ആദ്യ ഗെയിം നഷ്ടമായ ശേഷം ശക്തമായി തിരിച്ചടിച്ചാണ് ചൈനയുടെ വാങ് സു വീയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-23, 21-15, 21-13.

ഇന്ത്യയുടെ ഉറച്ച കിരീട പ്രതീക്ഷയായിരുന്ന ശ്രീകാന്തിനെ ജപ്പാന്റെ കെന്റോ മൊമോത്തോയാണ് ആദ്യ റൗണ്ടില്‍ പുറത്താക്കിയത്. സ്‌കോര്‍ 15-21, 21-14, 21-15.

DONT MISS
Top