ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക ആരോപണം; അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്ന് പൊലീസ്

കോട്ടയം: ക​ന്യാ​സ്​​ത്രീ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വൈ​ക്കം ഡി​വൈഎ​സ്പി ന​ട​ത്തു​ന്ന​ അ​ന്വേഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തിലെത്തിയെന്ന് പൊലീസ്. ജ​ല​ന്ധ​ർ ബി​ഷ​പ്പി​നെ​തി​രെ പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ന​ൽ​കാ​നും ക​ന്യാ​സ്​​ത്രീ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ രം​ഗ​ത്തുണ്ട്. ല​ഭ്യ​മാ​യ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും പൊ​ലീ​സി​ന്​ കൈ​മാ​റി​യെ​ന്അ​വ​ർ അ​റി​യി​ച്ചു. ശാ​സ്​​ത്രീ​യ തെ​ളി​വു​ക​ൾ നി​ര​ത്തി​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​നാ​ണ്​ ക​ന്യാ​സ്​​ത്രീ​യു​ടെ കു​ടും​ബ​വും ത​യാ​റെ​ടു​ക്കു​ന്ന​ത്​.

ബി​ഷ​പ്​ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബി​ഷ​പ്പി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ സ​ഭ​ക​ൾ തു​ട​ക്കം മു​ത​ൽ സ്വീ​ക​രി​ച്ച​തെ​ന്ന്​ ക​ന്യാ​സ്​​ത്രീ​യു​ടെ ബന്ധുക്കൾ ആരോപിക്കുന്നു. സ​ഭ​ക​ൾ​ക്കെ​തി​രെ ​ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ്​​ അ​വ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്​. ബി​ഷ​പ് പീ​ഡി​പ്പി​ച്ച വി​വ​രം പ​രാ​തി​യാ​യി  ന​ൽ​കി​യി​ട്ടും ല​ത്തീ​ൻ സ​ഭ​യും സീ​റോ മ​ല​ബാ​ർ സ​ഭ​യും അ​ത്​ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

എ​ല്ലാ​വ​രും ബി​ഷ​പ്പി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ച​ത്. ബി​ഷ​പ്പി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ്രാ​ർ​ഥ​ന​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. ക​ന്യാ​സ്ത്രീ​യെ കു​റ്റ​ക്കാ​രി​യാ​ക്കാ​നും ബി​ഷ​പ്പി​നെ സം​ര​ക്ഷി​ക്കാ​നു​മാ​യി​രു​ന്നു ശ്ര​മം. തു​ട​ർ​ച്ച​യാ​യി ചൂ​ഷ​ണ​ത്തി​ന്​ ഇ​ര​യാ​യ​താ​യി ക​ന്യാ​സ്ത്രീ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യൊ​ന്നും സ​ഭ​ക​ൾ സ്വീ​ക​രി​ച്ചി​ല്ല. ജ​ല​ന്ധ​റി​ലെ മ​ദ​ർ സു​പ്പീ​രി​യ​റും പ്ര​ശ്ന​ങ്ങ​ൾ പ്രാ​ർ​ഥ​ന​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു വെന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ബി​ഷ​പ്പി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ സ​ഭ​യി​ലെ ഒ​രു​വി​ഭാ​ഗ​ത്തി​​ന്റെ പി​ന്തു​ണ ഉ​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്. ​ക​ന്യാ​സ്​​ത്രീ​ക്കെ​തി​രെ ബി​ഷ​പ്​ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത്​ താ​നാ​ണെ​ന്ന ബി​ഷ​പ്പി​​െൻറ ആ​രോ​പ​ണ​വും അ​വ​ർ ത​ള്ളി. ബി​ഷ​പ്പി​നെ​തി​രെ ആ​ദ്യം പ​രാ​തി ന​ല​കി​യ​ത്​ ക​ന്യാ​സ്​​ത്രീ​യാ​യി​രു​ന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

DONT MISS
Top