ഐ എസ്സില്‍ ചേര്‍ന്നവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടും ; എന്‍.ഐ.എ പ്രത്യേക കോടതി റവന്യു അധികൃതര്‍ക്ക് നോട്ടീസ് നല്‍കി.

കാസര്‍ഗോഡ്: കേരളത്തില്‍ നിന്നും ഐ എസ്സ് കേന്ദ്രങ്ങളിലെത്തിയ സംഘങ്ങളുടെ സ്വത്തുക്കള്‍ ഉള്‍പ്പടെ കണ്ടു കെട്ടുന്നതിന് കോടതി നടപടികള്‍ ആരംഭിച്ചു.സംഘത്തിലെ മുഖ്യ സൂത്രധാരനായ കാസര്‍ഗോഡ് പടന്ന സ്വദേശി അബ്ദുള്‍ റാഷിദിന്റെ സ്വത്ത് വിവരങ്ങള്‍ അറിയിക്കുന്നതിനായി റവന്യു അധികൃതര്‍ക്ക് എന്‍.ഐ.എ പ്രത്യേക കോടതി നോട്ടീസ് നല്‍കി. റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ്

കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായ 21 പേരാണ് അഫഗാനിസ്ഥാനിലെ ഐ എസ്സ് കേന്ദ്രത്തിലെത്തിയത്. പടന്ന, തൃക്കരിപൂര്‍, എളമ്പച്ചി എന്നിവിടങ്ങളില്‍ നിന്നായി ഇസ്ലാമിക്ക് സ്‌റ്റേറ്റിലെത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരനായ അബ്ദുല്‍ റാഷിദിന്റെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പടെ അറിയിക്കുന്നതിനായി തൃക്കരിപൂര്‍ സൗത്ത് വില്ലേജ് ഓഫീസര്‍ക്ക് ഔദ്യോഗികമായി കോടതി നോട്ടിസ് നല്‍കി. സി.ആര്‍.പി.സി 81,82,83 പ്രകാരമാണ് നടപടി.

കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി ജഡജിയാണ് ഉത്തരവിറക്കിയത്.അഗസ്റ്റ 13 ന് അബ്ദുല്‍ റാഷിദ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. വില്ലേജ് ഓഫിസിലും,അബ്ദുല്‍ റാഷിദിന്റെ വസതിയിലും ഉത്തരവ് പതിച്ചട്ടുണ്ട്. നേരത്തെ പടന്നയില പീസ് സ്‌ക്കൂള്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്നു അബ്ദുല്‍ റാഷിദ്.

2016 മെയ് ,ജൂണ്‍ മാസങ്ങളിലായാണ് സംഘങ്ങള്‍ ഐ എസ്സ് കേന്ദ്രങ്ങളിലെത്തിയത്.ഇവരില്‍ ആറ് പേര്‍ കൊല്ലപെട്ടതായും നേരത്തെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.ഐ എസ്സിന്‍ ചേര്‍ന്ന മലയാളികള്‍ക്ക് നാട്ടില്‍ കോടികളുടെ ആസത്തിയുള്ളതായി എന്‍.ഐ.എ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയരുന്നു.ഇവരുടെ ബന്ധുക്കളാണ് ഇപ്പോള്‍ ഇവ കൈകാര്യം ചെയ്യുന്നത്.

DONT MISS
Top