സെന്‍ഫോണ്‍ 5സെഡ് അവതരിപ്പിച്ചു; വണ്‍ പ്ലസ് 6നും ഓണര്‍ 10നും വെല്ലുവിളി

അസൂസ് തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ സെന്‍ഫോണ്‍ 5സെഡ് അവതരിപ്പിച്ചു. വണ്‍ പ്ലസ് 6നോടും ഓണര്‍ 10നോടും നേരിട്ട് ഏറ്റുമുട്ടുക എന്ന ലക്ഷ്യമാണ് അസൂസിനുള്ളത്. 30,000 രൂപയിലേറെ മുടക്കി ഇന്ത്യയില്‍ ഫോണ്‍ വാങ്ങുന്ന 50 ശതമാനത്തിലേറെ ആളുകളും വണ്‍പ്ലസാണ് വാങ്ങുന്നത് എന്ന കണക്ക് അസൂസിനെയും പ്രലോഭിപ്പിക്കുന്നുണ്ട്.

സ്‌നാപ് ഡ്രാഗണ്‍ 845 എ്ഒസി, 8 ജിബി റാം എന്നിവയാണ് പുതുമോഡലിന് ഉള്ളത്. 6 ജിബി വേരിയന്റും ലഭ്യമാണ്. 19:9 അനുപാതത്തിലുള്ള ഡിസ്‌പ്ലേയും രാത്രിയിലും മിഴിവേകുന്ന ചിത്രങ്ങള്‍ പകര്‍ത്താനാകുന്ന ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.

6ജിബി, 64 ജിബി വേരിയന്റിന് 29,999 രൂപയും 6ജിബി 128 ജിബി വേരിയന്റിന് 32,999 രൂപയും ഉയര്‍ന്ന വേരിയന്റായ 256 ജിബി ആന്തരിക സംഭരണ ശേഷിയും 8 ജിബി റാമുമുള്ള വേരിയന്റിന് 36,999 രൂപയുമാണ് വില. ഫ്‌ലിപ് കാര്‍ട്ടില്‍ മാത്രമാകും ഫോണ്‍ ലഭ്യമാവുക. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് എല്ലാ മോഡലിനും 3000 രൂപ ഇളവ് ലഭിക്കും. ജിയോയുമായി ചേര്‍ന്നുള്ള ഓഫറുകളും ലഭ്യമാണ്.

DONT MISS
Top