അധ്യാപികയുടെ അറുത്തുമാറ്റിയ തലയുമായി യുവാവ്; പിടികൂടിയത് അഞ്ച് കിലോമീറ്റര്‍ അകലെനിന്നും

പ്രതീകാത്മക ചിത്രം

റാഞ്ചി: അധ്യാപികയുടെ അറുത്തുമാറ്റിയ തലയുമായി യുവാവ് ഓടിയത് അഞ്ച് കിലോമീറ്റര്‍. മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന യുവാവ് അധ്യാപികയെ തലവെട്ടിക്കൊല്ലുകയായിരുന്നു.

ജാര്‍ഗണ്ഡിലെ സെരെകെല സര്‍സ്വാനിലാണ് സംഭവം നടന്നത്. ഹരി ഹെംബ്രാം എന്ന ഇരുപത്താറുകാരനാണ് ഇത്തരത്തിലൊരു കൃത്യം നിര്‍വഹിച്ച് ഓടിമറഞ്ഞത്.

സ്‌കൂളിന് സമീപം തനിച്ച് താമസിച്ചിരുന്ന ഇയാള്‍ ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിലെത്തി സുക്ര ഹെസ്സ എന്ന മുപ്പതുകാരിയായ അധ്യാപികയെ വലിച്ചിഴച്ച് തന്റെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് അധ്യാപികയുടെ തലയറുത്ത് ഈ തലയുമായി ഓടിമറയുകയായിരുന്നു. പിന്നീട് അഞ്ച് കിലോമീറ്റര്‍ അകലെ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഛേദിച്ചുമാറ്റിയ തലയുമായി ഇയാള്‍ കാട്ടിലേക്കാണ് ഓടിയത്. നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും വാളുവീശി ഭയപ്പെടുത്തുകയായിരുന്നു.

DONT MISS
Top