മുഖ്യമന്ത്രി ഊണുകഴിക്കുന്ന ചിത്രം വ്യാജമായി നിര്‍മിച്ച് പ്രചരണം; പൊലീസ് കേസെടുത്തു


മുഖ്യമന്ത്രി ഊണുകഴിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയും മറ്റ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കുന്ന രീതിയിലാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ശരിക്കും പിണറായി ഒരു കടലാസില്‍ എഴുതുന്ന ചിത്രമാണ് ഫോട്ടോഷോപ്പിലൂടെ കയറ്റിയിറക്കിയത്.

പിണറായിയിലെ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കസേരയിലിരുന്ന് ജനറല്‍ ഡയറില്‍ ഉദ്ഘാടനം ചെയ്തതായി എഴുതി നല്‍കിയിരുന്നു. ഇതാണ് മുഖ്യമന്ത്രിക്ക് ഊണുകഴിക്കുമ്പോഴും പൊലീസ് കാവല്‍ നില്‍ക്കണം എന്ന രീതിയില്‍ പ്രചരിപ്പിച്ചത്. സംഘപരിവാര്‍ ഗ്രൂപ്പുകളാണ് പ്രധാനമായും ഇത് പ്രചരിപ്പിച്ചത്.

രണ്ടാമത് ഒന്നുകൂടി നോക്കിയാല്‍ വ്യാജമാണെന്ന് മനസിലാകുന്ന രീതിയിലാണ് ചിത്രമെങ്കിലും മനപ്പൂര്‍വം പ്രചരിപ്പിച്ച് നിര്‍വൃതിയടയുന്ന രീതിയാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ചെയ്തുപോന്നത്. സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസാണിത്.

DONT MISS
Top