അനധികൃത നിര്‍മാണം; പ്രിയങ്ക ചോപ്രയ്ക്ക് ബിഎംസി നോട്ടീസ്

പ്രിയങ്ക ചോപ്ര

മുംബൈ: അനധികൃത നിര്‍മാണം നടത്തിയതിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് ബിഎംസി നോട്ടീസ്. ഒഷിവാരയില്‍ അനധികൃതമായി കരിഷ്മാ ബ്യൂട്ടി സ്പാ നിര്‍മിച്ചു എന്ന പരാതിയിലാണ് താരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുള്ള സ്പായില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്പായുടെ അകത്തും അനധികൃത നിര്‍മാണം കണ്ടെത്തി. മഹാരാഷ്ട്ര റീജിയണല്‍ ടൗണ്‍ പ്ലാനിംഗ് ആക്ട് ലംഘിച്ചാണ് സ്പായുടെ അകത്തുള്ള ക്യാബിനുകളും മറ്റും നിര്‍മിച്ചിരിക്കുന്നത്.

അനുവദീയമല്ലാത്ത പല വസ്തുക്കളും നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. അനധികൃതമായി നിര്‍മിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീയ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചിട്ടും നടപടി എടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇവ ബിഎംസി അധികൃതര്‍ നീക്കം ചെയ്യും.

DONT MISS
Top