കുവൈത്തിലെ മനുഷ്യക്കടത്ത്; 17 പേരെ കൂടി തടങ്കലില്‍ നിന്ന് രക്ഷപ്പെടുത്തി

ഇസ്മയില്‍

കുവൈത്ത്‌സിറ്റി: കുവൈത്തിലെ മനുഷ്യക്കടത്തില്‍ നിന്ന് 17 പേര്‍ കൂടി ഏജന്റിന്റെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ടു. മുഖ്യകണ്ണി പത്തനംതിട്ട അടൂര്‍ സ്വദേശി സുരേഷ് കുമാര്‍ കുവൈത്തില്‍ പിടിയിലായതായാണ് സൂചന. രക്ഷപ്പെട്ട 17 പേരില്‍ പത്തോളം പേര്‍ മലയാളികളാണ്.

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇമാന്‍ ലേബര്‍ റിക്യൂട്ട്‌മെന്റ് സര്‍വീസിന്റെ നടത്തിപ്പുകാരായ കോഴിക്കോട് സ്വദേശി ഇസ്മയിലിന്റെ നേതൃത്വത്തിലാണ് മനുഷ്യക്കടത്ത് നടത്തുന്നത്. കുവൈത്തിലെ ഒരു പറ്റം യുവ സാമൂഹ്യ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ ആണ് സുരേഷ് പിടിയിലാവാന്‍ സഹായമായത്. കഴിഞ്ഞ മാസം 12-ാം തിയതി കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തില്‍ സുരേഷ് കുവൈത്തിലെത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ പിടികൂടി ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുകയുയായിരുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്.

രക്ഷപ്പെട്ടവര്‍ മിക്കവരും ഗാര്‍ഹിക തൊഴിലാളികളാണ്. വലിയ രീതിയിലുള്ള ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ് രക്ഷപ്പെട്ടവര്‍ക്ക് പറയാനുള്ളത്. കുവൈത്തിലെ പ്രധാന ഏജന്റ് ആന്ധ്ര സ്വദേശിനി റാണിയെയും പിടികൂടാന്‍ വല വീശിയതായാണ് ലഭിക്കുന്ന വിവരം.

DONT MISS
Top