നടിയെ ആക്രമിച്ച കേസ് അഡ്വ. ആളൂരും സലിം ഇന്ത്യയും ചേര്‍ന്ന് സിനിമയാക്കുന്നു; മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍


കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് സിനിമയാകുന്നു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. ആളൂരാണ് ചിത്രത്തിന്റെ പിന്നില്‍. ഷാജി കൈലാസിന്റെ ശിഷ്യനും എഴുത്തുകാരനുമായ സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അവാസ്തവം എന്നാണ് ചിത്രത്തിന് നിശ്ചയിച്ചിരിക്കുന്ന പേര്. 10 കോടി മുടക്കി ചിത്രീകരിക്കുന്ന അവാസ്തവം അഡ്വ. ആളൂരിന്റെ മേല്‍നോട്ടത്തിലുള്ള ഐഡിയല്‍ ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട ഐഡിയല്‍ ക്രിയേഷന്‍സ് 100 കോടി മുതല്‍മുടക്കിയാണ് സിനിമാ മേഖലയിലേക്ക് എത്തുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ചിത്രത്തില്‍ ഡിജിപി ലോക് നാഥ് ബെഹ്‌റയായി ദിലീപും പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍ നായരായി മമ്മൂട്ടിയും എഡിജിപി ബി സന്ധ്യയയി വരലക്ഷ്മിയും അഭിനയിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. അക്രമിക്കപ്പെട്ട നടിയായി അഭിനയിക്കാന്‍ വിദ്യാബാലനോ അനുഷ്‌കാ ഷെട്ടിയോ എത്തുമെന്നും നിര്‍മാതാക്കള്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.

DONT MISS
Top