സൂര്യയും കാര്‍ത്തിയും ചേര്‍ന്നാലപിച്ച ‘പാര്‍ട്ടി’യിലെ ഗാനം പുറത്തിറങ്ങി

കൊച്ചി: ചലച്ചിത്രതാരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്നാലപിച്ച ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘പാര്‍ട്ടി’ എന്ന ചിത്രത്തിലെ ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചിരിക്കുന്നത്.

പാര്‍ത്ഥി ഭാസ്‌കറിന്റെ വരികള്‍ക്ക് പ്രേംജി അമരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജയ്, ശിവ, സത്യരാജ്, ജയറാം, രമ്യ കൃഷ്ണന്‍, തുടങ്ങിയവരാണ് ‘പാര്‍ട്ടി’യില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അമ്മ ക്രിയേഷന്‍സിന്റെ ബാനറില്‍ ടി ശിവയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top