മധ്യപ്രദേശില്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌നയില്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ 23 വയസുകാരനായ മഹേന്ദ്ര സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ മഹേന്ദ്ര സിംഗ് തട്ടിയെടുക്കുകയായിരുന്നു.

പീഡനത്തിനുശേഷം കുട്ടി മരിച്ചെന്ന് കരുതിയാണ് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയെ തെരച്ചിലിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാട്ടുകാര്‍ തന്നെയാണ് പ്രതിയെ പിടികൂടിയത്. പിന്നീട് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മാന്‍സോറിലും ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തിരുന്നു. കുട്ടിയുടെ നില മെച്ചപ്പെട്ടുവരികയാണ്.

DONT MISS
Top