ലോകകപ്പ് പ്രീക്വാര്‍ട്ടര്‍: ഒന്നാം പകുതിയില്‍ സമനിലപാലിച്ച് ബ്രസീലും മെക്‌സിക്കോയും


ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ബ്രസീല്‍-മെക്‌സിക്കോ മത്സരം ആദ്യ പകുതി സമനിലയില്‍. കാര്യമായ ഇഞ്ചുറികളുണ്ടാകാത്ത കളിയില്‍ ഒന്നാം പകുതിക്ക് റഫറി ഇഞ്ചുറി ടൈം നല്‍കയിതുമില്ല. കുട്ടീന്യോയുടെ ഒരു മികച്ച ഷോട്ട് പ്രതിരോധത്തില്‍ത്തട്ടിത്തെറിച്ചതുള്‍പ്പെടെ ബ്രസീല്‍ സൃഷ്ടിച്ച ഒന്നുരണ്ട് ഗോളവസരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വിരസമായിരുന്നു ആദ്യ പകുതി. ബ്രസീല്‍ ഒരു ടീം എന്ന നിലയില്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് വിളിച്ചോതിയതായിരുന്നു ആദ്യ 45 മിനുട്ട്.

DONT MISS
Top