കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം; മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം

ഫയല്‍ ചിത്രം

ദില്ലി: ഗവര്‍ണര്‍ ഭരണം നിലനില്‍ക്കുന്ന കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ കരണ്‍ സിംഗ്, പി ചിദംബരം, ഗുലാം നബി ആസാദ്, അംബിക സോണി തുടങ്ങയിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതായാണ് വിവരം. കശ്മീരില്‍ പിഡിപിയുമായി സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് യോഗത്തിന്റെ മുഖ്യ അജണ്ട   എന്നാണ് ലഭിക്കുന്ന സൂചന.

87 സീറ്റുള്ള കശ്മീരില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ 44 പേരുടെ ഭൂരിപക്ഷമാണ് വേണ്ടത്. പിഡിപിക്ക് 28 സീറ്റും കോണ്‍ഗ്രസിന് 12 സീറ്റുമാണ് ഉള്ളത്. സഖ്യം രൂപീകരിക്കാനായി സിപിഐയുടെയും സ്വതന്ത്രരുടെയും പിന്തുണയും പിഡിപി തേടുന്നുണ്ട്.

സഖ്യവുമായി മുന്നോട്ട് പോകുന്നത്  ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് എന്ന് പറഞ്ഞായിരുന്നു പിഡിപിയുമായുള്ള പിന്തുണ ബിജെപി പിന്‍വലിച്ചത്. സഖ്യത്തിലായിരുന്നെങ്കിലും ഇരുപാര്‍ട്ടികളും തമ്മില്‍ വിവിധ വിഷയങ്ങളില്‍ കടുത്ത എതിര്‍പ്പ് നിലനിന്നിരുന്നു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഏറെ നാളായി വഷളായ നിലയിലായിരുന്നു.

DONT MISS
Top