ആവേശപ്പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സ്; ലോകകപ്പില്‍നിന്ന് അര്‍ജന്റീന പുറത്ത്

കസാന്‍: റഷ്യന്‍ മണ്ണില്‍ മെസ്സിയുടേയും ആരാധകരുടേയും കണ്ണീര്‍ വീണു. യൂറോപ്പിന്റെ ലോകകപ്പ് ഫേവറിറ്റുകള്‍ അര്‍ജന്റീനയെ ലോകകപ്പില്‍നിന്ന് തിരിച്ചയച്ചു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം അവസാന നിമിഷം വരെ പൊരുതിക്കളിച്ച അര്‍ജന്റീന തലയുയര്‍ത്തിപ്പിടിച്ചുതന്നെയാണ് മടങ്ങുന്നത്.

ലോകകപ്പില്‍ ഫ്രാന്‍സിനായി ഗോള്‍നേടിയ എക്കാലത്തേയും പ്രായം കുറഞ്ഞതാരമായ എംബാപ്പെ ഈ കളിയിലും രണ്ട് ഗോള്‍ നേടി. ഗ്രിസ്മാന്‍ പെനാല്‍റ്റി ഗോളും പവാര്‍ഡിന്റെ ഹാഫ് വോളി ഗോളുമാണ് ഫ്രാന്‍സിന് ലഭിച്ചത്. അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയയും മെക്കാര്‍ഡോയും അഗ്യൂറോയും ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ മാത്രം നേടി സമനില പാലിച്ചപ്പോള്‍ രണ്ടാം പാതിയില്‍ ഗോള്‍മഴയാണുണ്ടായത്.

രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്യാന്‍ മെസ്സിക്ക് സാധിച്ചു. എങ്കിലും അദ്ദേഹത്തിന്റെ സ്വാഭാവിക കളി ഇന്ന് പുറത്തുവന്നില്ല. ഇന്നത്തെ പോര്‍ച്ചുഗല്‍-ഉറുഗ്വായ് മത്സരത്തിലെ ജേതാക്കളെയാണ് ഇനി ഫ്രാന്‍സ് നേരിടുക. ആരാധകര്‍ക്കായി ലോകകപ്പ് നേടിയിട്ടേ വിരമിക്കൂ എന്ന് പ്രഖ്യാപിച്ച മെസ്സിക്ക് ഇനി നാല് വര്‍ഷത്തിനുശേഷം നടക്കുന്ന ഖത്തര്‍ ലോകകപ്പിലേക്കായി പ്രയത്‌നിക്കേണ്ടിവരും.

DONT MISS
Top