ട്രെയിന്‍ യാത്രക്കാരിക്ക് നേരെ ആസിഡ് ആക്രമണം, യുവാവ് അറസ്റ്റില്‍

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കൊല്ലം പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചാണ് യുവതിക്ക് നേരേ ആസിഡ് ആക്രമണം നടന്നത്. യുവതിയുടെ ശരീരത്തിന്റെ ഒരു ഭാഗത്ത് പൊള്ളലേറ്റു. ഇടത്തെ കൈ പൂര്‍ണമായും പൊള്ളിയ നിലയിലാണ്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പുനലൂര്‍ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരുണുമായി മുന്‍ പരിചയമുണ്ടായിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

DONT MISS
Top