നടിമാരുടെ രാജി സ്വീകരിച്ചേക്കില്ല, അമ്മയില്‍ തിരക്കിട്ട കൂടിയാലോചനകള്‍

Amma

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവച്ച സംഭവത്തില്‍ അമ്മയില്‍ തിരക്കിട്ട കൂടിയാലോചനകള്‍. രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. രാജി സ്വീകരിച്ചാല്‍ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

രാജിവച്ച നടിമാര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. രാജി സ്വീകരിക്കേണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രാജി സ്വീകരിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്ക സംഘടനയ്ക്കുണ്ട്.

രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കോണ്‍ഫറന്‍സ് കോളിലൂടെ ആശയവിനിമയം നടത്തി. ഇതിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഔപചാരിക യോഗം വിളിച്ച് ചേര്‍ക്കും.

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിലാണുള്ളത്. അതിനാല്‍ മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷമേ യോഗം ചേരുകയുള്ളൂ.

ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് നടിമാരായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്ന് രാജിവച്ചത്. രാജിക്കത്ത് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കൈമാറിയിട്ടുണ്ട്. ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ഉള്‍പ്പെടെ അമ്മയില്‍ നിന്നുണ്ടായ മോശമായ സമീപനത്തില്‍ പ്രതിഷേധിച്ച് അക്രമത്തെ അതിജീവിച്ച നടിയും രാജിവച്ചിട്ടുണ്ട്.

DONT MISS
Top