കണ്ണട ലുക്കില്‍ മോഹന്‍ലാല്‍; ‘ഡ്രാമാ’യുടെ ടീസര്‍ പുറത്തിറങ്ങി

രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രം ഡ്രാമായുടെ ടീസര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ കണ്ണാടി വച്ച് പുത്തന്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

വര്‍ണചിത്ര ഗുഡ്‌ലൈന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിലിപാഡ് മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഒട്ടനനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ അവസാന ചിത്രം ലോഹമായിരുന്നു.

DONT MISS
Top