ദിലീപിന്റെ ‘അമ്മ’യിലേക്കുള്ള തിരിച്ചുവരവും പ്രതിഷേധവും കൂട്ടരാജിയും ബ്രിട്ടീഷ് പത്രത്തിലും വാര്‍ത്തയായി

‘ ദ ഗാര്‍ഡിയന്‍’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനൊപ്പമുള്ള ദിലീപിന്റെ ചിത്രം

ലണ്ടന്‍: നടന്‍ ദീലിപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്നുള്ള പ്രതിഷേധവും സംഘടനയില്‍ നിന്നുള്ള കൂട്ടരാജിയും വാര്‍ത്തയാക്കി ബ്രിട്ടീഷ് പത്രവും. ബ്രിട്ടീഷ് പത്രമായ ‘ദ ഗാര്‍ഡിയന്‍’ ആണ് ദീലീപിന്റെ അമ്മയിലെ മടങ്ങിവരവിന്റെ പേരുള്ള വിവാദം വാര്‍ത്തയാക്കിയത്. ദിലീപിന്റെ ചിത്രം സഹിതമാണ് വാര്‍ത്ത.

ദിലീപിന്റെ ചിത്രം സഹിതമാണ് വാര്‍ത്ത. ‘നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ നടനെ ചലചിത്രസംഘടനയില്‍ തിരിച്ചെടുത്തില്‍ പ്രതിഷേധം’ എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത വന്നത്.

2017 ഫെബ്രുവരിയില്‍ നടിക്ക് നേര്‍ക്കുണ്ടായ ലൈംഗിക അതിക്രമക്കേസില്‍ പ്രതിയായ ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള എന്ന ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഇരയായ താരമടക്കമുള്ളവര്‍ രാജിവച്ചുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

അമ്മയില്‍ നിന്നും നിയമങ്ങള്‍ പാലിച്ചല്ല ദിലീപിനെ പുറത്താക്കിയത് എന്ന് സംഘടനാ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞതായി ‘ ദ ഹിന്ദു’ ദിനപത്രത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്ത യോഗത്തില്‍ സ്ത്രീ സംഘടനയായ ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ പങ്കെടുത്തില്ലെന്ന വിവരവും വാര്‍ത്തയിലുണ്ട്.

DONT MISS
Top