പന്ത്രണ്ടാമത് തായിഫ് ഉക്കാദ് മേളക്ക് ഗംഭീര തുടക്കം; മേള ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു

തായിഫ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക അമീറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം 12ാമത് ഉക്കാദ് മേള തായിഫില്‍ ഉദ്ഘാടനം ചെയ്തു. സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷനാണ് മറ്റ് വിവിധ ഗവണ്‍മെന്റ് ഏജന്‍സികളുടെ സഹകരണത്തോടെ ഉക്കാദ് മേള സംഘടിപ്പിച്ചിട്ടുള്ളത്.

ഉദ്ഘാടന ചടങ്ങിനെത്തിയ മക്ക അമീറിനെ സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷന്‍ പ്രസിഡന്റും ചെയര്‍മാനുമായ ബന്ദര്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്വീകരിച്ചാനയിച്ചു. ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ എഴുതി, യസീത് അല്‍ ഖാലിദ് സംഗീതം പകര്‍ന്ന എനിക്ക് വലതു കൈ നല്‍കൂ എന്നര്‍ത്ഥമുള്ള ഹാത്ത് യുംമ്‌നക് എന്നപേരിലുള്ള കവിതാലാപനം ഉദ്ഘാടന ചടങ്ങില്‍ നടക്കുകയുണ്ടായി. ഡോ. ഫഹദ് അല്‍ ഫത്തദ് അല്‍ മത്താര്‍ ആണ് കവിതാലാപനം നടത്തിയത്. സൂഖ് ഉക്കാദിനെ കുറിച്ചുള്ള ഡോകൃുമെന്റെി ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും മറ്റ് അതിഥികളും വീക്ഷിച്ചു.

സാഹിത്യം, ക്ലാസിക്കല്‍ അറബിക്ക് കവിത, അറബിക്ക് ഗദ്യം, അറബിക്ക് കാലീഗ്രാഫി, പഌസ്റ്റിക്ക് ആര്‍ട്ട്, പുതുമ, വൃവസായം തുടങ്ങിയവക്കുള്ള 12ാ മത് സൂക്ക് ഒക്കാദ് അവാര്‍ഡ് പ്രഖൃാപിച്ചു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ബന്ദര്‍ ബിന്‍ ഖാലിദ് ബിന്‍ അല്‍ ഫൈസല്‍, ബഹറൈന്‍ വിദേശകാര്യ മന്ത്രി ഷേഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, ഈജിപ്ഷ്യന്‍ സാംസ്‌ക്കാരിക മന്ത്രി ഡോ. ഇനാസ് അബ്ദുല്‍ദായിം, വിവിധ രാജ്യങ്ങളിലെ ഡിപ്‌ളോമാറ്റുകള്‍, ഓഫീസര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സ്വദേശത്തും വിദേശത്തുമുള്ള മറ്റ് പ്രധാന അതിഥികളും ചടങ്ങില്‍ സംബന്ധിച്ചു.

DONT MISS
Top